നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ തുമതലയേറ്റ ശേഷം ആദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. അതോടൊപ്പം കേസിലെ രണ്ട് പ്രതികളുടെ ജാമ്യവും ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായെതിര്‍ക്കും.
കേസില്‍ വിചാരണ നടപടികള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2019ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. നിരവധി ആളുകളുടെ വിചാരണ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ കേസില്‍ എത്രനാള്‍ കൂടെ വിചാരണ നടപടികള്‍ക്ക് വേണ്ടിവരുമെന്ന കാര്യവും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ധരിപ്പിക്കും