ന്യൂഡല്‍ഹി : ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ആധാര്‍ പദ്ധതിക്ക് ഉപാധികളോടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അംഗീകാരം നല്‍കിയത്.
ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്ബര്‍, സ്‌കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.