തിരുവനന്തപുരം : കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച്‌ കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു. അതേസമയം ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും.

പോക്സോ കേസില്‍ അറസ്റ്റിലായ അമ്മ അട്ടക്കുളങ്ങര വനിതാജയിലിലാണ്. ആദ്യം നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവന്നേക്കും. ജാമ്യം ലഭിച്ചാലും ഇല്ലങ്കിലും കേസിന്റെ സാഹചര്യം അപ്പാടെ മാറിയെന്ന് കോടതിയെ അറിയിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

അന്വേഷണത്തിന് ഐ.ജിയെ ചുമതലപ്പെടുത്തി ഡി.ജി.പി ഉത്തരവിട്ടത് പരാതിയുടെ നിജസ്ഥിതിയില്‍ പൊലീസിന് തന്നെ സംശയം ഉള്ളതിനാലാണെന്ന് ചൂണ്ടിക്കാട്ടും.