വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 25 ല​ക്ഷ​ത്തി​ലേ​ക്കെ​ന്ന് റി​പ്പോ​ര്‍​ട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. ഇ​തു​വ​രെ 42,413,497 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

1,148,015 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. 31,391,765 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 9,873,717 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 75,925 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

24 മ​ണി​ക്കൂ​റി​നി​ടെ 45,000ലേ​റ​പ്പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍, ഇ​തേ​സ​മ​യ​ത്ത് 6,000ലേ​റെ​പ്പേ​ര്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, ഫ്രാ​ന്‍​സ്, കൊ​ളം​ബി​യ, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ന്‍, ചി​ലി, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

അ​ണേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​വേ​ഗം പ​ട​രു​ന്ന​ത്. കേോാ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു പി​ന്നി​ല്‍ ബ്ര​സീ​ലാ​ണ്. ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും.

ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലും എ​ട്ടു മു​ത​ല്‍ 13 വ​രെ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.