കോഴിക്കോട്: പൊലീസിനെ ഭീഷണിപ്പെടുത്തി ഒഞ്ചിയത്ത് സി.പി.എം നേതാവിന്റെ പ്രസംഗം. യൂണിഫോം അഴിച്ചു വന്നാല്‍ ചവിട്ടിക്കൂട്ടുമെന്ന് ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് ഭീഷണി മുഴക്കിയത്.

പുതുവല്‍സര ദിനത്തില്‍ ചോമ്ബാല പൊലീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന്റെ പേരിലാണ് ഭീഷണി. യൂണിഫോമില്ലെങ്കില്‍ പ്രവര്‍ത്തകനെതിരെ ഉയര്‍ന്ന കൈ ചവിട്ടിത്തിരിച്ചെറിയുമെന്നും ദയാനന്ദന്‍ ഭീഷണി മുഴക്കി.