ന്യൂഡല്‍ഹി: ഹരിയാനയിലും, പഞ്ചാബിലും കര്‍ഷകര്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതിനു പിന്നാലെ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. കര്‍ഷക സമരം നടത്തുന്നവര്‍ തുറന്നുകാട്ടപ്പെടുകയാണ് ഇത്തരം പ്രതിഷധങ്ങളിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പ്രതിഷേധത്തിനും സംഘര്‍ഷത്തിനുമെല്ലാം പിന്നില്‍ കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതീകാത്മക സമരം മാത്രമാണ് ഇന്ന് നടത്തുകയെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നത്. അത് ഇത്തരത്തില്‍ സംഘര്‍ഷത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കര്‍ഷക നേതാക്കള്‍ പറഞ്ഞ വാക്ക് പാലിച്ചില്ല ഖട്ടാര്‍ കുറ്റപ്പെടുത്തി. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ രാജ്യത്ത് എല്ലാവര്ക്കും അധികാരമുണ്ട്. എന്നാല്‍, അത് അക്രമത്തിന്റെ മാര്‍ഗത്തിലൂടെ ആകരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കോവിഡ് ആയിട്ട്കൂടി കര്‍ഷക സമരത്തിനെത്തുന്നവര്ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് തങ്ങള്‍ അവരുടെ അഭിപ്രായത്തെ മാനിക്കുന്നതിനാലാണ്. കര്‍ഷകരെ യഥാര്‍ഥത്തില്‍ പിന്തുണക്കുന്നവരാണ് ഇന്നത്തെ പ്രതിഷേധനത്തിനും അക്രമത്തിനും പിന്നിലെന്ന് കരുതുന്നില്ല. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ സമരമുഖത്തുള്ളവര്‍ക്ക് ദുഷ്പേര് സമ്മാനിക്കുകയേ ഉള്ളു ഖട്ടാര്‍ പറഞ്ഞു.
ഹരിയാനയിലെ കര്‍ണാലില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് ഖട്ടാറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് സംഘര്‍ഷത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വേദി തകര്‍ന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു
നൂറു കണക്കിന് കര്‍ഷകര്‍ ട്രാക്ടറില്‍ കിസാന്‍ മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലേക്ക് എത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി വീശി. തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിന് കാരണമായി.