ന്യൂഡല്‍ഹി : ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ സൗത്ത് അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തോഖി മുഖ്യാതിഥിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ സൂരിനാം പ്രസിഡന്റ് മുഖ്യാതിഥിയായി എത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന് ചന്ദ്രികപെര്‍സാദ് അര്‍ഹനായിരുന്നു. പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ മുഖ്യാതിഥിയും ചന്ദ്രികപെര്‍സാദ് ആയിരുന്നു.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയത്. 2020 ജൂലൈ 20നാണ് ചന്ദ്രികപെര്‍സാദ് സുരിനാം പ്രസിഡന്റായി സ്ഥാനമേറ്റത്.