ഖത്തറില്‍ പുതുതായി 206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 57 പേര്‍ ഖത്തറിനു പുറത്തു നിന്നും എത്തിയവരാണ്.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 119 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 142,572 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,854 പേരാണ്. 28 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.