തിരുവനന്തപുരം:  തിരുവനന്തപുരത്ത് 78കാരിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാന്‍ ബീവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു.

 

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായത്. വൃദ്ധയെ അബോധാവസ്ഥയില്‍ കണ്ട വിവരം അയല്‍വാസികളാണ് പൊലീസില്‍ അറിയിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു.