പുത്തൂര്‍ : നിര്‍മാണം പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ റോഡ് തകര്‍ന്നു. കുളക്കട-തുരുത്തീലമ്പലം റോഡില്‍ തോട്ടകത്ത് ഏലായ്ക്കുസമീപത്തെ കയറ്റത്തോടുചേര്‍ന് റോഡിന്റെ മധ്യഭാഗത്തോളംവരെ ടാറിങ് പൂര്‍ണമായും ഇളകിയനിലയിലാണ്. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും കുറച്ച്‌ മെറ്റല്‍ കൊണ്ടിട്ടിട്ടുപോയതല്ലാതെ വേറെ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം.

വാഹനങ്ങള്‍ കയറി വലുതായ കുഴിയില്‍ നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചീരങ്കാവ്, മാറനാട്, ആറ്റുവാശ്ശേരി, മാവടി, താഴത്തുകുളക്കട, കുളക്കട പുത്തൂര്‍മുക്ക്, മാവടി, പുത്തൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തില്‍ കോടികള്‍ മുടക്കി ഉന്നതനിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിനായി ടാറിങ് നടത്തിയ ഭാഗമാണിത്. റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുതാതാകാം തകര്‍ച്ചയ്ക്കു കാരണമെന്നാണ് നിഗമനം.