ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം കാണാതായി. ജക്കാര്‍ത്തയില്‍ നിന്ന് പോണ്ടിയാനാക്കിലേക്കുള്ള ശ്രീവിജയ എയര്‍ ഫ്ലൈറ്റ് എസ്‌ജെവൈ 182 ആണ് കാണാതായത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഇന്തോനേഷ്യയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.

ഫ്ലൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റ് ഫ്ലൈറ്റ് റാഡാര്‍ 24 നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പറന്നുയര്‍ന്ന് 10,000 അടിയിലധികം ഉയരത്തിലെത്തിയപ്പോഴേക്കും വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ടേക്ക് ഓഫ് കഴിഞ്ഞ് നാല് മിനിറ്റിന് ശേഷമാണ് സംഭവമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തില്‍ 50 ഓളം യാത്രക്കാരാണുള്ളത്. സോക്കര്‍നോ-ഹത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കാണാതായത് ഇന്ന് രാവിലെയാണ്.