കു​ഴ​ല്‍​മ​ന്ദം: ദു​ര​ഭി​മാ​ന​ക്കൊ​ല​കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ്​ കാ​ലാ​വ​ധി നീ​ട്ടി. പ്ര​തി​ക​ളാ​യ തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കു​മ്മാ​ണി പ്ര​ഭു​കു​മാ​ര്‍ (43), ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ സു​രേ​ഷ് (45) എ​ന്നി​വ​രു​ടെ റി​മാ​ന്‍​ഡ്​ കാ​ലാ​വ​ധി​യാ​ണ് പാ​ല​ക്കാ​ട് ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജ​നു​വ​രി 22 വ​രെ നീ​ട്ടി​യ​ത്.

വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ബു​ധ​നാ​ഴ്ച ക്സ​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച റി​മാ​ന്‍​ഡ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു.

ഡി​സം​ബ​ര്‍ 25ന് ​മ​ക​ള്‍ ജാ​തി മാ​റി വി​വാ​ഹം ക​ഴി​ച്ച​തി​െന്‍റ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പി​താ​വ്​ പ്ര​ഭു​കു​മാ​ര്‍, അ​മ്മാ​വ​ന്‍ സു​രേ​ഷ്​ എ​ന്നി​വ​ര്‍ ഭ​ര്‍​ത്താ​വാ​യ അ​നീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്.