ഇടുക്കി; നെടുങ്കണ്ടം ഹരിത ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളായി വന്നിട്ടുള്ള വസ്തുതകളെ ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. സിബിഐയാണ് ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

പൊലീസ് രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും സാമ്ബത്തിക തട്ടിപ്പിന് പേരില്‍ അതിക്രൂരമായി ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

എന്നാല്‍ ഹരിത ഫിനാന്‍സിന്റെ മറവില്‍ രാജ്കുമാര്‍ തട്ടിയെടുത്ത തുകയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. എത്രയും വേഗം നിക്ഷേപര്‍ക്ക് പണം തിരികെ ലഭ്യമാക്കാണെമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.