ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ പശ്ചിമ ബംഗാള്‍ പര്യടനത്തിന് ഇന്ന് തുടക്കം. ബര്‍ദമാനില്‍ നടക്കുന്ന റോഡ് ഷോയില്‍ അടക്കം ജെ പി നദ്ദ പങ്കെടുക്കും.

കഴിഞ്ഞ മാസം നദ്ദ നടത്തിയ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായ ആക്രമണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കമായി മാറിയിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇന്ന് ജെ പി നദ്ദയുടെ പര്യടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ബര്‍ദമാനിലെ രാധ- ഗോവിന്ദ് ക്ഷേത്രത്തില്‍ നടത്തുന്ന സന്ദര്‍ശനത്തോടെ ആരംഭിക്കുന്ന പര്യടനത്തില്‍ തുടര്‍ന്ന് കര്‍ഷകരുമായി നദ്ദ സംവദിക്കും. എക് മുത്തി ചാവല്‍ പദ്ധതിയുടെ ഉദ്ഘാടനവും നദ്ദ നടത്തും. ബര്‍ധമാന്‍ ക്ലോക്ക് ടവറിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്.