ലണ്ടന്‍: ലോക കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തേക്ക് ഇലക്‌ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക്. 4.8 ശതമാനം വളര്‍ച്ചാണ് ഓഹരിവിപണിയില്‍ ടെസ്‌ലയുടെ മൂല്യം.

188.5 ബില്യണ്‍ ഡോളറാണ് മസ്കിന്റെ സമ്ബാദ്യം. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയില്‍ 150 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണുണ്ടായത്. ഇതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.

ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക തയ്യാറാക്കിയത് ബ്ലൂംബര്‍ഗാണ്. നിലവില്‍ ബെസോസിനെക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ അധികമാണ് ഇലോണ്‍ മസ്കിന്. 2017 ഒക്ടോബര്‍മുതല്‍ ബെസോസായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2020-ല്‍മാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം 743 ശതമാനം വര്‍ധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്ബനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക്