ഷാര്‍ജയില്‍ അതിവേഗ ഇലക്‌ട്രിക് സ്കൈപോഡ് ഗതാഗത സംവിധാനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.ബെലാറസ് സ്കൈ വേ ടെക്‌നോളജിയാണ് ഷാര്‍ജയില്‍ രണ്ടുകിലോമീറ്റര്‍ നീളത്തിലുള്ള ആകാശപാതയിലൂടെ സ്കൈപോഡ് യാത്ര സാധ്യമാക്കിയിരിക്കുന്നത്.

ആഴ്ചകള്‍ക്കകം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള സ്കൈപോഡ് യാത്ര തുടങ്ങുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച്‌ മാസത്തോടെ പദ്ധതി പൂര്‍ണമായും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്നുവര്‍ഷത്തിനകം ഷാര്‍ജയില്‍നിന്നും ഖോര്‍ഫക്കാനിലേക്കു 130 കിലോമീറ്റര്‍ നീളത്തില്‍ ആകാശപാത സജ്ജമാക്കും. 500 കിലോമീറ്റര്‍ വേഗത്തിലാകും സ്കൈപോഡ് കുതിക്കുക.