രാജ്യത്ത് ​ ജനിതക മാറ്റം സംഭവിച്ച കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനാണ് തിരിച്ചെത്തുവരെ കര്‍ശനമായ ക്വാറന്റീന്‍ നടപടികള്‍ക്ക് വിധേയരാക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

യു.കെയില്‍നിന്ന് തിരിച്ചെത്തുന്നവരില്‍ കോവിഡ് പരിശോധനാ ഫലം പോസീറ്റീവ് ആകുന്നവരെ പ്രത്യേകം ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക കേന്ദ്രത്തില്‍ ഏഴ് ദിവസം ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടില്‍ ക്വാറന്റീനിലും കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.