അജ്ഞാത ഫോണ്‍ സന്ദേശത്തെതുടര്‍ന്ന് ഗുരുവായൂരില്‍ മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തി. തിരുവനന്തപുരം പൊലീസ് അലേര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് വിവരം ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസിന് കൈമാറുകയായിരുന്നു.

ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പൊലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് എത്തി പരിശോധന നടത്തിയത്. ക്ഷേത്രപരിസത്തും ലോഡ്ജുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താനായില്ല.

The post അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ​ഗുരുവായൂരില്‍ പരിശോധന നടത്തി