നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ പുതുതായി നിയോഗിച്ച പ്രോസിക്യൂട്ടര്‍ അഡ്വ. വി. എന്‍. അനില്‍കുമാര്‍ ഇന്ന് ചുമതല ഏറ്റെടുത്തേക്കും. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ അഭിഭാഷകന് കേസ് കൈമാറുന്നത്.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ. സുരേശന്‍ രാജിവച്ചത്. പുതിയ നിയമന ഉത്തരവ് ഇന്ന് കോടതിക്ക് കൈമാറും. വിചാരണക്കോടതിക്കെതിരായ പരാതി, പ്രോസിക്യുട്ടറുടെ രാജി എന്നീ സംഭവങ്ങളെത്തുടര്‍ന്ന് കേസിന്റെ വിചാരണ മരവിച്ചിരുന്നു.