ധിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ചിത്രമാണ് മാര. ചിത്രത്തില്‍ ആര്‍. മാധവന്‍, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി (2015) എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. ശിവദയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ജിബ്രാന്‍ സംഗീതം നല്‍കിയ ചിത്രം ജനുവരി എട്ടിന് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യും. .പ്രമോദ് ഫിലിംസിന്റെ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ നീലന്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഒടിടി റിലീസ് ആയി ചിത്രം ഇന്ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.