ഖത്തര്‍ ഇന്ത്യന്‍ എംബസി അപ്പെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ കഴിഞ്ഞു. ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ പി.എന്‍. ബാബുരാജന്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ജൂട്ടാസ് പോളിനെ 238 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച്‌ ബാബുരാജന്‍ ഐസിസി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയില്‍ ഐസിബിഎഫ് പ്രസിഡന്‍റായിരുന്നു ബാബുരാജന്‍.

ബോഡിയായ ഐസിബിഎഫിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിയാദ് ഉസ്മാന്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ പിള്ളയെ 467 വോട്ടുകള്‍ക്കാണ് സിയാദ് ഉസ്മാന്‍ തോല്‍പ്പിച്ചത്. ഇതോടെ സിയാദ് ഉസ്മാന്‍ ഐസിബിഎഫിന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. കായിക വിഭാഗമായ ഇന്ത്യന്‍ സ്പോര്‍സ് സെന്‍ററിന്‍റെ അധ്യക്ഷനായി ഡോ മോഹന്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.