രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിവരികയാണ്. തനിക്ക് പാര്‍ലമെന്റില്‍ എത്തണമെന്നും, ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടണമെന്നും റോബര്‍ട്ട് വാദ്ര പരാമര്‍ശിച്ചു.

തലമുറകളായി ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുകയും രാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഒരു കുടുംബത്തിലെ അംഗമാണ് ഞാനും. നികുതി ക്രമക്കേടുകളും ബിനാമി സ്വത്തുക്കളും ആരോപിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ അന്വേഷണം നടത്തുകയാണ്. ഗാന്ധി കുടുംബത്തിലുള്ള അംഗമായതിനാലാണ് തന്നെ ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നതെന്ന് വാദ്ര കുറ്റപ്പെടുത്തി.