അപൂര്‍വ്വ മോതിരം വിറ്റ തുക എഴുത്തുകാരിയായ ലക്ഷ്മി രാജിവ് നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച രാജന്റെ മക്കള്‍ക്ക് കൈമാറി .

അഞ്ച് ലക്ഷം രൂപയുടെ ചെക്കനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍്റെ സാനിധ്യത്തില്‍ വീട്ടിലെത്തി കൈമാറിയത്. പദ്മനാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂര്‍വ്വ മോതിരമാണ് വിറ്റത്.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും മോഹന്‍ലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികള്‍ക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.