രുചിയുടെ വ്യത്യസ്തത നാട്ടുകാര്‍ക്കു പകര്‍ന്നു കൊടുത്ത സഹോദരങ്ങള്‍ ഇപ്പോള്‍ പാറിക്കുന്നത് വെന്നിക്കൊടി. സഹോദരന്മാരായ രാജഷും, ജിതേഷും 1999-ല്‍ ആണ് ‘അനുഗ്രഹ ഫുഡ് പ്രോഡക്ട്സ്’ എന്ന പേരില്‍ ഒരു നവസംരംഭത്തിന് തുടക്കം കുറിക്കുന്നത്. മിക്സച്ചര്‍, പക്കാവട, അരിയുണ്ട തുടങ്ങി പത്തോളം ലഘു പലഹാരങ്ങള്‍ പായ്ക്കറ്റുകളിലാക്കി കടകളില്‍ എത്തിച്ചു നല്‍കിയുള്ള വ്യാപരത്തിലൂടെയായിരുന്നു തുടക്കം. വളരെ പെട്ടെന്നാണ് നാവിലൂറുന്ന രുചിയ്ക്ക് ആവശ്യക്കാരേറിയത്. വേറിട്ട രുചിയുടെ പെരുമ നാടൊട്ടുക്കും പാട്ടായതോടെ, വിപണിയിലെത്തിച്ച ഇവരുടെ ഉത്പന്നങ്ങള്‍ മിക്ക കടകളിലെയും സ്ഥിരം സാന്നിധ്യമായി.
2005 ല്‍ ‘ആപ്പിള്മേറ്റ്’ എന്ന ബ്രാന്‍ഡില്‍ എല്ലാ വിധ നിയമങ്ങളും പാലിച്ചുകൊണ്ട് രുചിസമ്പന്നമായ നാല്പതോളം, വിവിധ പലഹാരങ്ങള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി. പാരമ്പര്യ കൈപ്പുണ്യത്താല്‍ സ്വാദിഷ്ഠമാണ് ഓരോ പലഹാരവും. ഭക്ഷണനിലവാരത്തില് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതാണ് വിജയരഹസ്യമെന്ന് ഇവര്‍ സമ്മതിക്കുന്നു. ഫുള്ളി ഓട്ടോ മെയ്റ്റഡ് മെഷീന് ഉപയോഗിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണവും പായ്ക്കിംഗും. ഗുണനിലവാരത്തിലും മുന്നില്‍. കോട്ടയത്തും സമീപ ജില്ലകളിലും ആപ്പിള്‍ മേറ്റ് എന്ന നാമം വീടുകളില്‍ സുപരിചിതമായി കഴിഞ്ഞു. ഈ പേരില്‍ തന്നെ ഒരു ചപ്പാത്തി നിര്‍മ്മാണ യൂണിറ്റും ഇവര്‍ക്കുണ്ട്.
പുതിയ രുചിക്കൂട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാനുള്ള ശ്രമത്തിലാണ് രാജേഷും, ജിതേഷും. അതോടെ, ആപ്പിള്മേറ്റ് ഉയരത്തിലെത്തുന്നു, ഒപ്പം കഠിനാധ്വാനത്തിന്റെ വിജയമന്ത്രമായി ഈ സ്ഥാപനം മാറുകയും ചെയ്യുന്നു.