തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് സാഹചര്യം പഠിക്കാന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക. സംസ്ഥാനത്തെത്തുന്ന വിദഗദ്ധ സംഘം രണ്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും.

നാളെ കോട്ടയത്തും മറ്റന്നാള്‍ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്, ടെസ്റ്റിങ് തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസംഘം പരിശോധിക്കും. തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.

രോഗവ്യാപനം രൂക്ഷമായ കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. സംസ്ഥാനത്തെത്തുന്ന വിദഗദ്ധ സംഘം രണ്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാള്‍ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാള്‍ കേരളം എന്നീ നാല് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.