തിരുവനന്തപുരം : വൈറ്റില മേല്‍പ്പാലം തുറന്നത് മാഫിയസംഘമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സംഭവത്തില്‍ ​ഗൂഢാലോചനയുണ്ട്. വി ഫോര്‍ കൊച്ചി എന്ന സംഘടന നിയമവിരുദ്ധമാണ്. പാലം തുറന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണം. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വൈറ്റില പാലത്തെ പാലാരിവട്ടം പോലെയാക്കാനാണ് നീക്കം.

പാലാരിവട്ടത്ത് അഴിമതി കാണിച്ച സംഘമാണ് ഇതിന് പിന്നില്‍. പാലാരിവട്ടം പാലം പോലെ ധൃതി പിടിച്ച്‌ എന്തെങ്കിലും ചെയ്യണം. അതേ തുടര്‍ന്ന് കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍‌ സംഘം ഇവിടെയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.