റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 108 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,63,485 ആയി. ആര് കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 6278 ആയി ഉയര്‍ന്നു. 138 രോഗബാധിതര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,55,037 ആയി.

ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതില്‍ 328 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.