ബാഗ്ദാദ്: ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഖാസിം സൊലൈമാനിക്കെതിരായ ഡ്രോണ്‍ ആക്രമണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ബാഗ്ദാദ് കോടതിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട അബു മഹ്ദി അല്‍ മുഹന്ദിസിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാഗ്ദാദ് കോടതിയുടെ നിര്‍ണായക നീക്കം. കൊലപാതകവുമായി
ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും കോടതി വ്യക്തമാക്കി.ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇറാഖ് കോടതിയുടെ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
ബാഗ്ദാദില്‍ വച്ച് 2020 ജനുവരി മൂന്നിനാണ് സൊലൈമാനി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.