ബി​ഗ് ബോസ് സീസണ്‍ ഫോര്‍ എല്ലാം കൊണ്ടും തരം​ഗം സൃഷ്ടിച്ച സീസണ്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ടിആര്‍പിയുടെ കാര്യത്തില്‍ പോലും വന്‍ കുതിച്ച്‌ ചാട്ടമാണ് സീസണ്‍ ഫോര്‍ നടത്തിയത്. സീസണ്‍ ഫോര്‍ പൂര്‍ത്തിയായി മൂന്ന് മാസം പിന്നിട്ടിട്ടും. ആരാധകര്‍ക്കിടയില്‍ ഇന്നും സീസണ്‍ ഫോറും അതിലെ മത്സരാര്‍ഥികളും ചര്‍ച്ചാ വിഷയം തന്നെയാണ്.

സീസണ്‍ ഫോര്‍ അവസാനിച്ച ശേഷം മത്സരാര്‍ഥികളായ ദില്‍ഷയും റോബിനും തമ്മില്‍‌ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഹൗസില്‍ വെച്ച്‌ ദില്‍ഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പുറത്ത് വന്ന ശേഷം ഇരുവരും പിരിഞ്ഞു. ദില്‍ഷ-റോബിന്‍ വിഷയവുമായി ബന്ധപ്പെട്ട് ദില്‍ഷയുടെ സുഹൃത്ത് സൂരജും വലിയ ചര്‍ച്ചയായിരുന്നു. പലപ്പോഴും റോബിന്‍ ഫാന്‍സും റോബിനും സൂരജുമായി സോഷ്യല്‍മീഡിയ വഴിയും മറ്റും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. റോബിനുമായി ഇനി സൗഹൃ​ദമില്ലെന്ന് ദില്‍ഷ പറഞ്ഞ ശേഷം ദില്‍ഷയ്ക്കും സൂരജിനും നേരെ വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങും ഡീ​​ഗ്രേഡിങും ഇപ്പോഴും നടക്കുന്നുണ്ട്.

ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ദില്‍ഷ ഓക്കെയായിരുന്നു

ബി​ഗ് ബോസിന് ശേഷം താന്‍ നേരിട്ടതിനെ കുറിച്ച്‌ ദില്‍ഷയുടെ സുഹൃത്ത് സൂരജ് ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘തുടക്കത്തില്‍ നല്‍‌കിയ ഇന്റര്‍വ്യൂ മാത്രം കണ്ട് അതിന് പുറകിലെന്താണ് നടന്നതെന്ന് മനസിലാക്കാതെ ആളുകള്‍ ഒരോ സ്റ്റോറി ഉണ്ടാക്കികൊണ്ടുവന്നത് മുതലാണ് അബ്യൂസീവ് കമന്റുകള്‍ എനിക്കെതിരെ വരാന്‍ തുടങ്ങിയത്. പിന്നാലെ റോബിനും ദില്‍ഷയും തമ്മിലുള്ള ഇഷ്യൂസ് വന്നു. എന്റെ ഒരു വോയ്സ് ക്ലിപ്പ് ലീക്കായി. അങ്ങനെ വണ്‍ ബൈ വണ്‍‌ ഇന്‍സിഡന്റ്സ് വന്നുകൊണ്ടിരുന്നു.

അവള്‍ പറയുന്നത് റെസ്പെക്‌ട് ചെയ്ത് മിണ്ടാതിരുന്നിട്ടുണ്ട്

എനിക്ക് തിരിച്ച്‌ പറയാനോ പ്രൂവ് ചെയ്യാനോ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയല്ല ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ് എന്നുപോലും പറഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എനിക്ക് അത് കണ്ടുകൊണ്ടിരിക്കാന്‍ മാത്രമെ അന്ന് പറ്റുമായിരുന്നുള്ളു. എന്റെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അതല്ല ഇതാണ് ഉദ്ദേശിച്ചതെന്ന് തെളിയിച്ച്‌ കൊടുക്കാന്‍ പോലും. എല്ലാവരുടെ ഫാമിലിയിലും സൈബര്‍ അറ്റാക്ക് കൊണ്ട് പ്രശ്നങ്ങളായിരുന്നു. ഞാന്‍ എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ വന്നിരുന്നു. യുട്യൂബ് ചാനല്‍സ് അവര്‍ക്ക് തോന്നുന്ന തമ്ബ്‍നെയില്‍ വെച്ചാണ് കൊടുക്കുന്നത്. എല്ലാ ചാനലുമല്ല ചിലത്. ക്ലിക്ക് ബൈറ്റിന് വേണ്ടിയിട്ട്. എന്റെ ഫ്രണ്ട്സിന്റെ ഫാമിലി വരെ ചോദിച്ചിരുന്നു സൂരജ് എങ്ങനെ ഇതില്‍ ഇന്‍വോള്‍വ്ഡായിയെന്ന്.

നാല് വശത്ത് നിന്നും ചോദ്യങ്ങളായിരുന്നു

നാല് വശത്ത് നിന്നും ചോദ്യങ്ങളായിരുന്നു. ഒന്നും പറഞ്ഞ് മനസിലാക്കാനുള്ള ​ഗ്യാപ്പ് ഉണ്ടായിരുന്നില്ല. പ്രശ്നങ്ങളെല്ലാം ഒതുങ്ങി, കോപ്രമൈസായി എന്നുള്ള സീന്‍ ആയികഴിഞ്ഞ് പിന്നേയും എന്നെ ചൊറിഞ്ഞപ്പോഴാണ് ഞാനും വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. നമ്മളെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ക്ലാരിഫിക്കേഷന്‍ കൊടുക്കുന്നത്. അവര്‍ക്ക് കാര്യം അറിയണമെന്നും നമ്മളുടെ ഭാ​ഗത്ത് തെറ്റുണ്ടോയെന്ന് അറിയണമെന്നുമുണ്ട്. അവര്‍ നമ്മള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ നില്‍ക്കുന്ന ആളുകളാണ്. നെ​ഗറ്റീവ് കമന്റ്സ് വായിക്കാന്‍ തന്നെ പോകാറില്ല.

ഞാന്‍ റി​ഗ്രറ്റ് ചെയ്യുന്നില്ല

ഞാന്‍ റി​ഗ്രറ്റ് ചെയ്യുന്നില്ല. ഇപ്പോഴും ആളുകള്‍ എന്നെ ബ്ലെയിം ചെയ്യുന്നുണ്ട്. കാരക്ടര്‍ പ്രകാരവും ഇമോഷണലിയും ഞാന്‍ ദില്‍ഷയെക്കാള്‍ കുറച്ച്‌ സ്ട്രോങാണ്. ദില്‍ഷ ഫുള്‍ ഡൗണ്‍ ആയിരുന്നു. ആരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള മാനസീകാവസ്ഥയിലൊന്നുമായിരുന്നില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ദില്‍ഷ ടോട്ടലി ഓക്കെയായിരുന്നു. ഇനി പ്രശ്നമുണ്ടാക്കാന്‍ പോകാണ്ട. എനിക്ക് മടുത്തുവെന്നൊരു രീതിയിലായിരുന്നു അന്ന് ദില്‍ഷ. അതിനാലാണ് അന്ന് പല വീഡിയോകള്‍ക്കും ഞാന്‍ പ്രതികരിക്കാതിരുന്നത്. അവള്‍ പറയുന്നത് റെസ്പെക്‌ട് ചെയ്ത് മിണ്ടാതിരുന്നിട്ടുണ്ട് അന്ന് ഞാന്‍. പല സമയത്തും എനിക്ക് റിയാക്‌ട്ട ചെയ്യാന്‍ പറ്റുന്നില്ലല്ലോയെന്ന ഫ്രസ്ട്രേഷനായിരുന്നു കൂടുതല്‍‘, സൂരജ് പറഞ്ഞു.