ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20 മത്സരത്തിൽ ലോകേഷ് രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു. ഇതോടെ ശ്രേയാസ് അയ്യരും ഋഷഭ് പന്തും മത്സരത്തിൽ കളിച്ചേക്കും. ഒക്ടോബർ നാലിന് ഡൽഹിയിൽ വച്ചാണ് പരമ്പരയിലെ അവസാന ടി-20. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 237 റൺസ് അടിച്ചെടുത്തത്. കെ എൽ രാഹുൽ (28 പന്തിൽ 57), രോഹിത് ശർമ്മ (37 പന്തിൽ 43), സൂര്യകുമാർ യാദവ് (22 പന്തിൽ 61), വിരാട് കോലി (28 പന്തിൽ 49), ഡികെ(7 പന്തിൽ 17) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സ്കോർ.