ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വാന്‍തെ പാബോക്കിന്. വംശനാശം സംഭവിച്ച ആദിമമനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ ജീവപരിണാമവും സംബന്ധിച്ച ഗവേഷണത്തിനാണ് നൊബേല്‍.

ഏതാണ്ട് 40,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ നടത്തിയ പഠനമാണ് സ്വീഡിഷ് വംശജനായ 67കാരന്‍ സ്വാന്‍തെ പാബോക്കിനെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഡിഎന്‍എ ഘടന കണ്ടെത്തിയതും പാലിയോജെനെറ്റിക്‌സ് ശാഖയ്ക്ക് രൂപം നല്‍കിയതും പാബോക്കിന്റെ നേതൃത്വത്തിലാണ്.