റഷ്യന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ നിയമഭേദഗതി ആവശ്യപ്പെട്ട് യു.എസ്. സെനറ്റര്‍മാര്‍. ഇന്തോ-പസഫിക്കില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ ഇന്ത്യയുമായി ജനാധിപത്യത്തിലൂന്നിയ സഹകരണം ആവശ്യമാണെന്ന് സെനറ്റര്‍മാര്‍ ബൈഡന്‍ ഭരണകൂടത്തെ ഓര്‍മിപ്പിച്ചു.

മാര്‍ക്ക് വാര്‍ണര്‍, ജാക്ക് റീഡ്, ജിം ഇന്‍ഹോഫ് എന്നിവരാണ് ദേശീയ പ്രതിരോധ അനുമതി നിയമത്തിന് ഭേദഗതി നിര്‍ദേശിച്ചത്. ഇന്ത്യ ചൈനയില്‍നിന്ന് ഭീഷണി നേരിടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അടിയന്തര പ്രതിരോധാവശ്യങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കരട് ഭേദഗതിയില്‍ പറയുന്നു.