ഗുരുവായൂരില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കേനടയിലെ റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേർ തമ്മിലായിരുന്നു വാക്കേറ്റം. പത്ത് വർഷത്തോളമായി ഗുരുവായൂരിൽ കഴിയുന്ന 44 വയസ്സുള്ള അനിൽകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്‌ട്‌സ് ആംബുലൻസ് പ്രവർത്തകർ അനില്‍ കുമാറിനെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.