ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാനില്‍ പര്യടനം നടത്താനൊരുങ്ങി ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം. ഈ വര്‍ഷം ഒക്ടോബറില്‍ മൂന്ന് ഏകദിന മത്സരങ്ങളും 2 ടി20 മത്സരങ്ങളും കളിക്കാനാണ് ഇംഗ്ലണ്ട് വനിത ടീം പാകിസ്ഥാനില്‍ എത്തുന്നത്.

പരമ്ബരയിലെ മുഴുവന്‍ മത്സരങ്ങളും കറാച്ചിയില്‍ വെച്ചാവും നടക്കുക. ഒക്ടോബര്‍ 15നും 16നുമാവും ടി20 മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് ഒക്ടോബര്‍ 18, 20, 22 തിയ്യതികളില്‍ ഏകദിന മത്സരവും നടക്കും. വനിതാ ടീമിനെ കൂടാതെ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമും പാകിസ്ഥാനില്‍ പര്യടനം നടത്തുന്നുണ്ട്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ഇംഗ്ലണ്ട് പാകിസ്ഥാനില്‍ പര്യടനത്തിന് എത്തുന്നത്.