ഇന്ത്യയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നും നാണക്കേട് ഭയന്നോ മക്കളെ പരിഗണിച്ചോ സ്‌ത്രീകള്‍ നിശബ്‌ദരാകുന്നുവെന്നും വ്യക്തമാക്കുന്ന നടുക്കുന്ന വീഡിയോ പുറത്ത്. സ്‌ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നേല്‍ക്കുന്ന അധിക്ഷേപങ്ങളും അക്രമങ്ങളും കുട്ടികളുടെ മനസ്സില്‍ എങ്ങനെ പതിയുന്നുവെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ജിതേന്ദ്ര ശര്‍മ എന്നയാള്‍ തന്‍റെ ടെഡ് ദ സ്‌റ്റേണര്‍ (Ted The Stoner) എന്ന അക്കൗണ്ടിലൂടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ അക്രമത്തിനിരയായ സ്‌ത്രീ തല്ലിയത് ചോദ്യം ചെയ്യാതെ ഒന്നും സംഭവിക്കാത്ത മട്ടിൽ മകനോടൊപ്പം കേക്ക് മുറിക്കാൻ പോകുന്നു. ഇതിനിടയില്‍ മുമ്പ് യഥാര്‍ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ഇവര്‍ ഭര്‍ത്താവിനോട് വിശദീകരിക്കാനും ശ്രമിക്കുന്നു.എന്നാല്‍ വിഷയം മനസ്സിലാക്കുന്നത് പകരം അയാള്‍ യുവതിയെ വീണ്ടും അക്രമിക്കുകയാണുണ്ടായത്. ഈ സമയത്ത് പിതാവില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ആക്രമണത്തിന് ഇരയായി വീണ യുവതിയെ കുട്ടിയും അടിക്കുന്നു.

‘ഐഷയ്ക്ക് അവനിൽ നിന്ന് സ്വാതന്ത്ര്യം വേണം. പിതാവിനെ അനുകരിക്കുന്ന കുട്ടി ഒന്നുകിൽ അയാളെപ്പോലെയോ അല്ലെങ്കിൽ തികച്ചും വിപരീതമായോ വളരാം. സ്‌ത്രീയെ തല്ലിയാൽ കുഴപ്പമില്ല എന്ന് കരുതുന്ന ചുറ്റുപാടിലാണ് ഈ കുട്ടി വളരുന്നത്. ഇന്ത്യയിലെ രോഗാതുരമായ അന്തരീക്ഷം മാറേണ്ടതുണ്ട്. വീഡിയോ പരമാവധി ആളുകളിലെത്തിക്കണം’ – അദ്ദേഹം ആവശ്യപ്പെട്ടു.