യുഎഇ – ഖത്തര്‍ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അല്‍ ഉല കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പൂര്‍ണമായ സഹകരണ മനോഭാവമായിരുന്നു യുഎഇക്ക് ഉണ്ടായിരുന്നത്. ഖത്തര്‍ പ്രതിസന്ധിയുടെ അധ്യായം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു.