ഗാന്ധി ടോക്‌സ് എന്ന ആക്ഷേപ ഹാസ്യ നിശബ്‌ദ ചിത്രത്തിന്‍റെ ടീസർ ഗാന്ധി ജയന്തി ദിനത്തിൽ പുറത്തുവിട്ട് നിർമാതാക്കൾ. എല്ലാ ഭാഷാ പരിമിതികളും തകർത്ത് നിശബ്‌ദ ചലച്ചിത്ര കാലഘട്ടം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഗാന്ധി ടോക്‌സ്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി, സിദ്ധാർഥ് ജാഥവ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.