കർണാടക കൊപ്പളയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാല് സ്‌ത്രീകൾ ഒലിച്ചുപോയി. ശനിയാഴ്‌ച യലബുർഗ താലൂക്കിലെ സങ്കനുരു ഗ്രാമത്തിലാണ് സംഭവം. ശങ്കനുരു വില്ലേജിലെ ഭുവനേശ്വരി പൊലീസ് പട്ടീൽ (40), ഗിരിജമ്മ കല്ലനഗൗഡ മാലി പട്ടീൽ (32), വീണ മാലിപട്ടീൽ (19), പവിത്ര പട്ടീൽ (40) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

ദുരന്തത്തെ തുടർന്ന് ഗ്രാമത്തിലെത്തിയ മന്ത്രി ഹാലപ്പയ്‌ക്കെതിരെ ഗ്രാമവാസികൾ രോഷം പ്രകടിപ്പിച്ചു.