സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും മലയാളത്തില്‍ പുതിയ റിലീസുകള്‍ എപ്പോള്‍ എന്ന കാര്യം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. പകുതി മാത്രം ആളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നടത്തിപ്പിലെ ബുദ്ധിമുട്ടും, വിതരണക്കാര്‍ക്കും, എക്സിബിറ്റേഴ്സിനും ഉള്ള ഉപാധികള്‍ നിലനില്‍ക്കുന്നതിനാലും പുതിയ ചിത്രം ഇനി എന്ന് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഈ സാഹചര്യത്തില്‍ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന് ചിത്രം ഡിജിറ്റല്‍ റിലീസിനായി തയാറെടുക്കുന്നു. ‘നീ സ്ട്രീം’ എന്ന ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ജനുവരി മാസം അവസാനം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി. ടൊവിനോ തോമസ് നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന സിനിമയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ്. രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്., ധന്യ സുരേഷ് മേനോന് എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ് സംഗീതം നല്കുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്റ്റാന്‍ഡ് അപ്പ്, ചോല തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷ നായികാ വേഷം ചെയ്തിരുന്നു. ശേഷം പുറത്തിറങ്ങുന്ന നിമിഷയുടെ ചിത്രങ്ങളില്‍ ഒന്നാണിത്. വണ്‍, തുറമുഖം, മാലിക് തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷ വേഷമിടുന്നുണ്ട്. ഇതിനു പുറമെ ‘ഫൂട്ട് പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിമിഷ നായികയാണ്. ഡ്രൈവിംഗ് ലൈസന്‍സ് ആണ് റിലീസായതില്‍ വച്ച് സുരാജിന്റെ ഏറ്റവും പുതിയ ചിത്രം.