ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ആരംഭിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മഴ മൂലം മത്സരം നിര്‍ത്തിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ 21/1 എന്ന നിലയില്‍ നില്‍ക്കുമ്ബോള്‍ ആണ് മഴ എത്തിയത്.

വില്‍(14), മര്‍നസ് ലാബുസ്ചെയ്ന്‍(2) എന്നിവരാണ് ക്രീസില്‍. അഞ്ച് റണ്‍സ് എടുത്ത വാര്‍ണറുടെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. സിറാജിനാണ് വിക്കറ്റ്. മായങ്ക് അഗര്‍വാളിനുപകരം രോഹിത് ശര്‍മ ഓപ്പണറായെത്തും. പരിക്കേറ്റ് പുറത്തായ ഉമേഷ് യാദവിന് പകരക്കാരനായി നവ്ദീപ് സെയ്നി പേസ് നിരയില്‍ ഇടംപിടിച്ചു. സെയ്നിയുടെ അരങ്ങേറ്റ ടെസ്റ്റാണിത്.ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കി.