ബ്രി​ട്ട​ണി​ല്‍ ബു​ധ​നാ​ഴ്ച 1,000 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഏ​പ്രി​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​കെ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ മ​രി​ക്കു​ന്ന​ത്.24 മ​ണി​ക്കൂ​റി​നി​ടെ 1,041 പേ​രാ​ണ് മ​രി​ച്ച​ത്. 62,322 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അതേസമയം കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.കെയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു. കൊറോണ നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 20 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് എംബസിയുടെ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
മുന്‍കരുതലിന്‍റെ ഭാഗമായി ഫെബ്രുവരി പകുതി വരെ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നതായി യു.കെ ഭരണകൂടം ജനുവരി അഞ്ചിനാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രൈമറി, സെക്കണ്ടറി സ്കൂളുകളും കോളജുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിരുന്നു.