ജമ്മു: ശൈത്യകാലമെത്തിയതോടെ അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ നാനൂറോളം ഭീകരര്‍ ഊഴംകാത്തുനില്ക്കുന്നതായി റിപ്പോര്‍ട്ട്. മലകളും താഴ്വരകളും മഞ്ഞുമൂടിയതോടെ നുഴഞ്ഞുകയറ്റത്തിന് അനുകൂല സാഹചര്യമാണിപ്പോഴുള്ളത്.
2020ല്‍ 441 ഭീകരര്‍ നുഴഞ്ഞുകയറിയെങ്കില്‍ 2019ല്‍ 44 ഭീകരരാണ് ഇക്കാലയളവിലെത്തിയത്. 2020ല്‍ പാക് സൈന്യം 5100 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തി. ഷെല്ലാക്രമണവും വെടിവയ്പും നടത്തുന്നതിനിടെയാണ് ഭീകരരെ പാക് സൈന്യം ഇന്ത്യയിലേക്കു കടത്തുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.