തിരുവനന്തപുരം: വാളയാര്‍ കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ .
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.