ശബരിമല ദര്‍ശനത്തിന് ജനുവരി എട്ടു മുതല്‍ 18 വരെയുള്ള ദിവസങ്ങളിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് (06/01/2021) വൈകുന്നേരം ആറിന് ആരംഭിക്കും.

അധികമായി പ്രവേശനം അനുവദിച്ച ക്വാട്ടയിലേക്കുള്ള ബുക്കിംഗ് ആണ് ഇന്ന് ആരംഭിക്കുന്നത്. https://sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ ഭക്തര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാം.

ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ്- 19 ആര്‍ടിപിസിആര്‍/ആര്‍ടി ലാമ്ബ്/ എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയില്ല.