ഖത്തറില്‍ ഇന്ന് പകല്‍ ദൂരക്കാഴ്ച്ച പരിധി കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. പകല്‍ ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് രാവിലെയും വൈകിട്ടുമുള്ള സമയങ്ങളില്‍ പല ഇടങ്ങളിലും മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ഉള്ളതായി ജനങ്ങള്‍ക്ക് അനുഭവമുണ്ട്. കാറ്റിന്റെ വേഗത അഞ്ച് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കപ്പെടുന്നു.