ന്യൂഡല്‍ഹി: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയ രജനീകാന്തിന്റെ പിന്തുണ തേടി കേന്ദ്രമന്ത്രി അമിത് ഷാ. അടുത്തയാഴ്ച ചെന്നൈയിലെത്തി രജനീകാന്തുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. അതേസമയം തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ്.
ഞായറാഴ്ച മുതലാണ് ചെന്നൈ വള്ളുവര്‍ കോട്ടത്ത് ആരാധകര്‍ നിരാഹാര സമരത്തിനു തുടക്കമിടുക. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും നിരാഹാരത്തില്‍ പങ്കെടുക്കും. തമിഴ്നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും.
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. പൊയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നില്‍ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിര്‍ത്തിയിലുള്ള ഫാം ഹൗസിലേക്ക് കുടുംബത്തോടൊപ്പം മാറി താമസിക്കുകയായിരുന്നു. ബൂത്ത് തലത്തില്‍ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടില്‍ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിന്മാറിയത്. ഗ്രാമീണ മേഖലയില്‍ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകര്‍ വോട്ട് ചോദിച്ച് തുടങ്ങിയിരുന്നു.