ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള ഏകദിന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സന്ദര്‍ശകര്‍. ഇന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ന്യൂസിലാണ്ട് ബാറ്റിംഗ് 40.2 ഓവറില്‍ 167 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ശര്‍ദ്ധുല്‍ താക്കുര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്. 61 റണ്‍സ് നേടിയ മൈക്കല്‍ റിപ്പണ്‍ ആണ് ന്യൂസിലാണ്ട് എയുടെ ടോപ് സ്കോറര്‍. ജോ വാക്കര്‍ 36 റണ്‍സ് നേടി. 74/8 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ റിപ്പണ്‍ – വാക്കര്‍ കൂട്ടുകെട്ട് 89 റണ്‍സ് നേടിയാണ് വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.