സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4600 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 36800 രൂപയായി. ബുധനാഴ്ച ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. (36,640). സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുകയാണ്.

അതേസമയം സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. 62 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി നിരക്ക്. ഹാള്‍ മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് നിരക്ക്.