കലാതിലകമായതിന്റെ ഓർമ്മകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് നടി നവ്യ നായർ. നങ്ങ്യാർകുളങ്ങര ബി ബി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഹൈസ്കൂൾ വിഭാ​ഗത്തിൽ നവ്യ നായർ കലാതിലകമാവുന്നത്. വി. ധന്യ എന്നാണ് നവ്യയുടെ യഥാർത്ഥ പേര്. വി. ധന്യ, കലാതിലകം, ബി ബി ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര എന്ന അടിക്കുറിപ്പോടെ നവ്യയുടെ ഫോട്ടോയും വാർത്തയും അച്ചടിച്ചുവന്ന പത്ര കട്ടിങ്ങ് ഉൾപ്പടെയാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.