കണ്ണൂര്‍: അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ കണ്ണി അറസ്റ്റില്‍. കൊടുവള്ളി സ്വദേശി എന്‍.എം. ജാഫറാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നുമാണ് ജാഫര്‍ പിടിയിലായത്.

ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെയാണ് എക്‌സൈസും ആര്‍.പി.എഫും ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. 600 ഗ്രാം ലഹരി വസ്തുക്കളാണ് ജാഫറില്‍ നിന്നും പിടിച്ചെടുത്തത് എന്ന് എക്‌സൈസ് പറഞ്ഞു.